കക്കി തോട്
കക്കി തോട് എന്ന് ഓമനപേരിട്ടു വിളിക്കുന്ന ഈ ചെറുവെള്ളച്ചാട്ടത്തെകുറിച്ചാണ് പറയുന്നത്. മാടായിപാറയിൽ തെക്ക് പടിഞ്ഞാറുമാറി വടുകുന്ദക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തായി ആണ് ഇത് സ്ഥിതിചെയ്യുന്നത്. മഴക്കാലത്ത് അതും തുടർച്ചയായി മഴ പെയ്താൽ മാത്രമേ ഇവിടെ നല്ല ഒഴുക്ക് ഉണ്ടാവുകയുള്ളൂ. പാറയുടെ ചെരുവിൽ സ്ഥിതിചെയ്യുന്നതിനാൽ പുറമെനിന്ന് നോക്കുമ്പോൾ അതിനെ മറച്ച കാട് മാത്രമേ കാണാൻ ആവുകയുള്ളൂ. വള്ളികളും പാറകളും മരങ്ങളും കുറ്റിചെടികളും നിറഞ്ഞ് ഇരുണ്ട്മൂടിയ കുത്തനെയുള്ള ഇറക്കമാണ്. മാടായിപാറയിൽ നിന്നുള്ള വെള്ളം ഇതിലൂടെ ഒഴുകി താഴേക്ക് പതിച്ച് മാടായിലൂടെ ഒഴുകി സുൽത്താൻ തോടിൽ വന്നെത്തും. കാനായി കാനം പോലെ വലിപ്പം ഇല്ലെങ്കിലും അതു പോലെയുള്ള ചുറ്റുപാടാണ് ഇവിടെയും ഉള്ളത്.