ചെങ്ങൽ
ചെങ്ങൽ
കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിൽ ഉള്ള ഒരു ഗ്രാമം. പഴയങ്ങാടിയിൽ നിന്നും കുപ്പം വഴി തളിപ്പറമ്പിലേക്കുള്ള പാതയരികിൽ, എരിപുരത്തിനും, നെരുവമ്പ്രത്തിനുമിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
മാടായി പാറയുടെ തുടർച്ചയായി അതിന്റെ കിഴക്കു് ഭാഗത്തായി വരുന്ന കുന്നിൻപ്രദേശവും താഴ്വാരവും ചേർന്ന പ്രദേശമാണിവിടം. ഇതിന്റെ വടക്ക് പടിഞ്ഞാറു ഭാഗത്തായി അടുത്തില ഗ്രാമം സ്ഥിതിചെയ്യുന്നു.
പഴയങ്ങാടി പ്രൈമറി ഹെൽത്ത് സെന്റർ ചെങ്ങലിനടുത്താണു സ്ഥിതി ചെയ്യുന്നത്. എരിപുരം ചെങ്ങൽ എൽ പി സ്കൂൾ അടുത്തിലയിൽ സ്ഥിതി ചെയ്യുന്നു. ചെങ്ങലിൽ ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ട് ഇവിടെ വർഷത്തിൽ നാലു് ദിവസം നീണ്ടുനില്ക്കുന്ന ഉത്സവം നടത്താറുണ്ട്. ചെങ്ങൽ കിഴക്കിലെ എ.കെ.ജി സ്മാരക വായനശാല, ചെങ്ങൽ പടിഞ്ഞാറിലെ എ.കെ.ജി സെന്റർ, ജ്ഞാനോദയ വായനശാല, ചെങ്ങൽ ചെഗുവേര കലാസാംസ്കാരികസമിതി, ഇ.കെ. നായനാർ സ്മാരക വായനശാല ആൻഡ് ചിൽഡ്രൻസ് ലൈബ്രറി എന്നിവ ഇവിടുത്തെ പ്രധാന സാസ്കാരിക കേന്ദ്രങ്ങളാണ്. ചെങ്ങൽ ശ്രീ പുതിയ ഭഗവതി ക്ഷേത്രം( കുണ്ടത്തിന് കാവ്) പ്രധാന കാവാണ്.