എരിപുരം
എരിപുരം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മാടായി, ഏഴോം എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യപിച്ചു കിടക്കുന്ന ഒരു ഗ്രാമമാണ് എരിപുരം. കണ്ണൂർ - പഴയങ്ങാടി - പയ്യന്നൂർ പാതയിലെ ഒരു പ്രധാന നാൽക്കവല ഇവിടെയാണു്. മാടായിപ്പാറ വഴി മുട്ടം പാലക്കോട്, ഏഴിമല എന്നിവിടങ്ങളിലേക്കും, കുപ്പം വഴി തളിപ്പറമ്പിലേക്കുമുള്ള പാതകൾ ഇവിടെ നിന്നും തുടങ്ങുന്നു.
പേര് വന്ന വഴി
പരമശിവൻ തൃക്കണ്ണാൽ കാമദേവനെ എരിച്ചുകളഞ്ഞ സ്ഥലമായതിനാലാണ് എരിപുരമെന്ന പേര് ലഭിച്ചതെന്നാണ് ഐതിഹ്യം.
മാടായി പാറയുടെ തുടർച്ചയായി അതിന്റെ കിഴക്കു ഭാഗത്തായി വരുന്ന കുന്നിൻപ്രദേശവും താഴ് വാരവും ചേർന്ന പ്രദേശമാണിവിടം. ഇതിന്റെ വടക്കി ഭാഗത്തായി അടുത്തില ഗ്രാമം സ്ഥിതിചെയ്യുന്നു.
പഴയങ്ങാടി പ്രൈമറി ഹെൽത്ത് സെന്റർ ഇവിടെയാണ്. സ്ഥിതി ചെയ്യുന്നത്. മാടായി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാടായി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്നിവ ഇവിടെയാണ്. പഴയങ്ങാടി തപാലാപ്പീസ്, പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
അതിരുകൾ
വടക്ക്: അടുത്തില പടിഞ്ഞാറ്: മാടായിപ്പാറ തെക്ക്: പഴയങ്ങാടി പട്ടണം കിഴക്ക്: ചെങ്ങൽ