മാടായി കോട്ട..
2000 വർഷം മുമ്പ് മൂഷകവംശത്തിലെ ഭല്ലവൻ രാജാവ് പണികഴിപ്പിച്ചതാണ് മാടായിപ്പാറയിലെ ഈ കോട്ട. 1765-68 കാലഘട്ടത്തിൽ ഹൈദരലിയുടെയും കോലത്തുരാജാവിന്റെയും സൈന്യങ്ങൾ ഏറ്റുമുട്ടിയത് ഇതിന് സമീപമുള്ള പാളയം ഗ്രൗണ്ടിലാണ്..
അനേകം യുദ്ധങ്ങൾക്കും ചരിത്രസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച കോട്ട പിന്നീട് തകരുകയായിരുന്നു..
വടക്കൻ കേരളത്തിലെ കോട്ടകൾ പുതുക്കിപ്പണിയാനായി പുരാവസ്തു വകുപ്പിന്റെ തീരുമാനിച്ച പ്രകാരം 2010ൽ കോട്ടയുടെ ചില ഭാഗങ്ങൾ പുരാവസ്തു വകുപ്പ് പുനരുദ്ധരിക്കുകയുണ്ടായി. എന്നാൽ ഉദ്ധാരണ പ്രവർത്തികൾ പൂർത്തിയാക്കപ്പെട്ടില്ല. കോട്ടയുടെ ഭാഗങ്ങൾ മാത്രമാണ് കല്ലുകെട്ടി നവീകരിച്ചിട്ടുള്ളത്..