PAYANGADI WEATHER

പഴയങ്ങാടി

പഴയങ്ങാടി
കണ്ണൂർ ജില്ലയിലെ ഒരു ചെറുപട്ടണമാണ്‌ പഴയങ്ങാടി. മാടായി,ഏഴോം, എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പഴയങ്ങാടി വ്യാപിച്ചു കിടക്കുന്നത്. മാടായിക്കാവ്, മാടായിപ്പള്ളി, അഹമദ്ദീയ്യ പള്ളി, വടുകുന്ദ ശിവക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ദേവാലയങ്ങൾ.

ഏഴിമല,മാടായി തുടങ്ങിയ പ്രദേശങ്ങൾ ഇതിനടുത്താണ്‌. ഒരു കടൽ തീരപ്രദേശമാണ് പഴയങ്ങാടി. മുസ്ലീം, ഹിന്ദു വിഭാഗങ്ങളുടെ മതമൈത്രിയോടെ വസിക്കുന്ന ഒരു സ്ഥലമാണിവിടം. ഇവിടെയുളള റെയിൽ‌വേ സ്റ്റേഷൻ തളിപ്പറമ്പ് ഭാഗത്തുള്ളവരുടെ ഏറ്റവുമടുത്തുള്ള റെയിൽ‌വേ സ്റ്റേഷനാണ്.

പേര് വന്ന വഴി

പഴയ അങ്ങാടി എന്നീ പദങ്ങൾ കൂടിച്ചേർന്നാണ്‌ ഈ സ്ഥലപ്പേരുണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.

അതിരുകൾ

കിഴക്ക് : ഏഴോം
പടിഞ്ഞാറ്: ഏഴിമല
വടക്ക് : പിലാത്തറ 
തെക്ക് : ചെറുകുന്ന്

Iklan Tengah Artikel 1

Iklan Tengah Artikel 2

Iklan Bawah Artikel