PAYANGADI WEATHER

വയലപ്ര

വയലപ്ര
കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വയലപ്ര.

പേര് വന്ന വഴി 

വയലപ്രയുടെ സ്ഥലനാമത്തെക്കുറിച്ച് ഇതുവരെ 3 നിഗമനങ്ങൾ ഉണ്ടായി 1)വയലറ എന്ന പദത്തിൽ നിന്ന്.... 2)വയൽപ്പുറം എന്ന പദത്തിൽ നിന്ന്.... 3)ഏതു ഭാഗത്ത്‌ നിന്ന് നോക്കിയാലും വയൽ അപ്പുറമായി കാണുന്നതിനാൽ 'വയൽ അപ്പുറം' എന്നും ഇത് ലോപിച്ച് 'വയലപ്ര' ആയതും. മുൻകാലങ്ങളിൽ വ്യാപകമായി പറഞ്ഞിരുന്നതും ഇപ്പോൾ ജനങ്ങൾ മറന്നു കൊണ്ടിരിക്കുന്നതുമായ വയലപ്രയിലുള്ള ചില സ്ഥലനാമങ്ങൾ ഇവിടെ പരാമർശിക്കട്ടെ.പടിഞ്ഞാറ് നിന്ന് തുടങ്ങിയാൽ ആറോൻറെ ചിറ, പുത്തരിക്കുണ്ട്,കുണ്ടുവളപ്പ്,'പോതീടെ'കയ്പ്പാട്,കരിങ്കൽതാഴെ,കിഴക്കേവയൽ,തെക്കേ വയൽ,കണിയാട്ടി വളപ്പ് കണിയാൻ വളപ്പ്,മലിയിരിക്കുന്നവളപ്പ്, കളരി വളപ്പും മന്ദൻ കുണ്ട് വളപ്പ്,ചാലിയൻ വളപ്പ്,നാവിലെ വളപ്പ്,തൈവളപ്പ്,മാങ്ങാട്ട് വളപ്പ്,വണ്ണാത്തി കുളം,ആശാരി കുളം, മഞ്ചേരി തട്ട്..ഇങ്ങനെ പോകുന്നു സ്ഥല നാമങ്ങൾ.

ചരിത്രം

കേവലം വിരലിൽ എണ്ണാവുന്ന വീടുകളാണ് പഴയ കാലത്ത് വയലപ്രയിൽ ഉണ്ടായിരുന്നത്.ഇന്ന് ഇത് ഇരുന്നൂറ്റി അമ്പതോളം ആയി തീർന്നു. കൃഷിയെ ആശ്രയിച്ചുള്ള ജീവിതമാണ്‌ ആദ്യകാലങ്ങളിൽ വയലപ്രനിവാസികളുടെത്.വിരലിൽ എണ്ണാവുന്ന കൃഷിക്കാരും മഹാഭൂരിപക്ഷം വരുന്ന കർഷക തൊഴിലാളികളും(ആൺ/പെൺ)ഉൾപ്പെടുന്നതാണ് ഇവിടത്തെ കാർഷിക സമൂഹം. കോറോക്കാരൻ കുട്ടിയപ്പ,പാറയിൽ മാതി,പാണചിറമ്മൽ ഉറുവാടൻ ഗുരുക്കൾ തുടങ്ങിയ ഭൂവുടമകളുടെ കയ്യിലായിരുന്നു വയപ്രയിലെ കൃഷിയിടങ്ങളിൽ ഭൂരിഭാഗവും.രണ്ടും മൂന്നും കണ്ടങ്ങൾക്ക് ഉടമകളായ ചുരുക്കം കർഷക-കർഷക തൊഴിലാളികളും ഇവിടെ ഉണ്ടായിരുന്നു.ആദ്യകാലത്ത് കൃഷി കഴിഞ്ഞാൽ മറ്റു തൊഴിൽ മേഖലകൾ ചൈനക്ലേ കമ്പനിയും കൈത്തറി നെയ്ത്തും തെങ്ങ് ചെത്തും ആയിരുന്നു. എന്നാൽ അവസാനത്തെ 25 വർഷത്തെ ചരിത്രം പരിശോധിക്കുമ്പോൾ വയലപ്രയിലെ തൊഴിൽ ഘടനയിൽ കാതലായ മാറ്റം വന്നതായി കാണാം.കാലത്തിൻറെ കുത്തൊഴുക്കിൽ ഈ കാർഷിക സംസ്കാരം മാറിമറിയുകയും കൃഷി ഒരു അലങ്കാരത്തിനുള്ള പ്രവൃത്തി മാത്രം ആയിത്തീരുകയും ചെയ്തു.ഇത് നാടിൻറെ തൊഴിൽ സംസ്കാരം തന്നെ മാറ്റി മറിച്ചു.ഗൾഫിൽ ജോലി തേടി പോയും,കേന്ദ്ര-സംസ്ഥാന സർക്കാർ സർവിസുകളിൽ ജോലി നേടിയും,സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചും,നിർമ്മാണ മേഖലയിൽ തൊഴിൽ തേടിയും ഉപജീവനം നടത്തുകവഴി കാർഷിക പാരമ്പര്യം പൂർണ്ണമായും ഇല്ലാതാക്കി.

അതിരുകൾ

കിഴക്ക് : രാമപുരം
തെക്ക് : രാമപുരം പുഴ എന്ന തെക്കേച്ചാൽ
പടിഞ്ഞാറ് : ചെമ്പല്ലിക്കുണ്ട്
വടക്ക് : ഉച്ചൂളി കുന്ന് ഉൾപ്പെടെയുള്ള കുന്നിൻ പ്രദേശം

Iklan Tengah Artikel 1

Iklan Tengah Artikel 2

Iklan Bawah Artikel