ചെറുതാഴം ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്യാശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചെറുതാഴം ഗ്രാമപഞ്ചായത്ത്. ചെറുതാഴം ഗ്രാമപഞ്ചായത്തിനു 32.18 ച.കി.മീ ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.
അതിരുകൾ
പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറുഭാഗത്ത് കുഞ്ഞിമംഗലം, രാമന്തളി ഗ്രാമപഞ്ചായത്തുകളും, വടക്ക് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക് പരിയാരം, ഏഴോം ഗ്രാമപഞ്ചായത്തുകളും, തെക്ക് ഏഴോം,മാടായി ഗ്രാമപഞ്ചായത്തുകളുമാണ്..
1948 ഓഗസ്റ്റ് 31-ന് ചെറുതാഴം, കുഞ്ഞിമംഗലം എന്നീ രണ്ട് റവന്യൂ വില്ലേജുകൾ ചേർത്ത് ചെറുതാഴം പഞ്ചായത്ത് രൂപീകൃതമാവുമ്പോൾ ഒരു മൈനർ പഞ്ചായത്തായിരുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കെ.കുഞ്ഞികൃഷണൻ നമ്പ്യാരായിരുന്നു.
വാർഡുകൾ
- പുറച്ചേരി
- അറത്തിപറമ്പ്
- നരീക്കാംവള്ളി
- അറത്തിൽ
- പിലാത്തറ
- പെരിയാട്ടു
- കുളപ്പുറം
- ശ്രീസ്ഥ
- മേലതിയടം
- അതിയടം
- പടന്നപ്രം
- വയലപ്ര
- ചെറുതാഴം
- കൊവ്വൽ
- മണ്ടൂർ
- കക്കോണി
- എഴിലോട്