PAYANGADI WEATHER

മാടായി ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മാടായി ഗ്രാമപഞ്ചായത്ത് . മാടായി വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന മാടായി ഗ്രാമപഞ്ചായത്തിനു 16.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് ചെമ്പല്ലിക്കുണ്ട്, രാമപുരം പുഴകൾ, കിഴക്ക് പഴയങ്ങാടിപ്പുഴ, ഏഴോം പഞ്ചായത്ത്, തെക്ക് അറബിക്കടൽ മാട്ടൂൽ, പടിഞ്ഞാറ് പാലക്കോട്, കുന്നരു മൂലകൈപുഴകൾ എന്നിവയാണ്.

മാടായി പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെട്ടിരുന്നു. എന്നാൽ ഭൂമിശാസ്ത്രപരമായ പരിണാമവുമായി ബന്ധമുള്ള പദപ്രയോഗമായ മാടായി എന്ന സ്ഥലനാമമായിരുന്നു സർവ്വസാധാരണമായി ഉപയോഗിച്ചുവന്നത്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരുണ്ട്. മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നുവത്രെ. കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായതുകൊണ്ടാണ് മാടായി എന്ന് ഈ ഗ്രാമത്തെ വിളിക്കുന്നതെന്നാണ് പറയപ്പെടുന്നത്. 

വാർഡുകൾ

1. മൂലക്കീൽ
2. വെങ്ങര വെസ്റ്റ്
3. വെങ്ങര നോർത്ത്
4. വെങ്ങര ഈസ്റ്റ്‌
5. അടുത്തില
6. മാടായി
7. പഴയങ്ങാടി ടൌൺ
8. പഴയങ്ങാടി ആർ.എസ്
9.പഴയങ്ങാടി സൌത്ത്
10. വാടിക്കൽ കടവ്
11.  മാടായി വാടിക്കൽ
12. പുതിയങ്ങാടി നീരോഴുകുംച്ചാൽ
13. പുതിയങ്ങാടി മാനാചാര
14. പുതിയങ്ങാടി കടവത്
15. പുതിയങ്ങാടി സെൻറർ
16. പുതിയങ്ങാടി ഇട്ടമൽ
17. പുതിയവളപ്പ് 18. എരിപുരം
18  മുട്ടം കക്കടപ്രം
19. മുട്ടം നോർത്ത്
20. മുട്ടം എട്ടപ്പുറം

ചരിത്രം

നിരവധി രാജവംശങ്ങളുടെ ഭരണസിരാകേന്ദ്രമായിരുന്ന മാടായിക്കു ചിരപുരാതനമായ ചരിത്രമാണുള്ളത്. മൂഷിക രാജവംശത്തിലെ വല്ലഭന്‍ രണ്ടാമന്‍ കിള്ളാനദിക്കരയില്‍ (തളിപ്പറമ്പ്-പഴയങ്ങാടിപ്പുഴ) മാരാഹി (മാടായി) നഗരം സ്ഥാപിക്കുകയുണ്ടായി. അതുലന്റെ മൂഷികവംശം കാവ്യത്തിലും അകനാനൂറ്, പതുറ്റിപ്പത്ത് തുടങ്ങിയ സംഘകാല കൃതികളിലും മാടായിയുമായി ബന്ധപ്പെടുത്തി പരാമര്‍ശങ്ങളുണ്ട്. രാമഘടമൂഷികന്റെ വംശത്തിലെ ഒന്‍പതാമനായ ശതസോമന്റെ പരമ്പരയില്‍പ്പെട്ട വടുകര്‍മ്മന്‍ മാടായിപ്പാറയിലെ ഏറ്റവും പ്രാചീനമായ വടുകുന്ദക്ഷേത്രം ഉദ്ധരിച്ചതായി ചില രേഖകളില്‍ കാണുന്നു. മാടായിപ്പാറയുടെ തെക്കുകിഴക്കേ കോണില്‍ പ്രാചീനങ്ങളായ കോട്ടകളുടെ അവശിഷ്ടങ്ങളും അടിത്തറകളും പഴയ കിണറുകളും പീരങ്കികോട്ടകളുടെ ഭാഗങ്ങളും ഇന്നും കാണാം. ഏഴിമല വാണ ഏലിപ്പെരുമാളാണ് മടയേലികോട്ട (മാടായികോട്ട) പണിതത്. പഴയങ്ങാടിക്കു തൊട്ടടുത്ത മാടായല, വടക്കന്‍ കോലത്തിരി രാജവംശത്തിന്റെ മൂന്ന് പ്രധാന ആരൂഢങ്ങളില്‍ ഒന്നായിരുന്നു. രാജാവിന്റെ ആസ്ഥാനങ്ങളില്‍ കൂടുതല്‍ പ്രാചീനമായത് മാടായി ആണെന്ന് കരുതപ്പെടുന്നു. വളപട്ടണം പുഴയ്ക്കു ഏതാണ്ട് ഏഴു മൈല്‍ വടക്കുള്ള മാടായിയില്‍ വച്ചായിരുന്നു കോലത്തിരിമാരുടെ സ്ഥാനാരോഹണച്ചടങ്ങ് നിര്‍വ്വഹിച്ചിരുന്നത്. 

മാടായിക്കാവിന്റെ വടക്കുകിഴക്കുഭാഗത്ത് ചെങ്കല്‍പാളികള്‍ക്കിടയില്‍ വിശാലമായ ഒരു അറയുണ്ട്. ഒരാള്‍ക്കു മാത്രം ഇഴഞ്ഞു പ്രവേശിക്കാനുള്ള വാവിസ്താരം മാത്രമേ കവാടത്തിനുള്ളുവെങ്കിലും, ഉള്ളില്‍ നിരവധി പേര്‍ക്കിരിക്കാനാവും വിധം സ്ഥലസൌകര്യമുണ്ട്. വള്ളുവക്കമ്മാരന്റെ പടയോട്ടവും, പഴയങ്ങാടിയിലും മാടായിപ്പാറപ്പുറത്തെ കോട്ടയ്ക്കു ചുറ്റിലും പടയാളികള്‍ അണിനിരന്നുകൊണ്ട് തോക്കുപയോഗിച്ച് പോരാട്ടം നടത്തിയതും പഴയകാല ചരിത്രത്തിലെ അവിസ്മരണീയ ഏടുകളാണ്. കോലത്തിരിയുടെ പടനായകരില്‍ പ്രമുഖനായിരുന്ന മുരുക്കഞ്ചരി കേളുവിന്റെ കോട്ട മാടായിപ്പാറയുടെ പടിഞ്ഞാറുള്ള വടുകുന്ദ തടാകത്തില്‍ നിന്നും ഏകദേശം 400 മീറ്റര്‍ അകലെയായിരുന്നു. ചിറയ്ക്കല്‍ രാജാക്കന്മാര്‍, മൈസൂര്‍ സുല്‍ത്താന്മാര്‍, ബ്രിട്ടീഷുകാര്‍ എന്നിവര്‍ നടത്തിയ പൊരിഞ്ഞ പോരാട്ടങ്ങളുടെയും സന്ധിസംഭാഷണങ്ങളുടെയും മൂകസാക്ഷിയാണ് മാടായിപ്പാറ. 

ഹൈദരാലിയുടെ സൈന്യം മാടായിയില്‍ താവളമടിച്ചിരുന്നുവെന്നും, മലബാറില്‍ ബ്രിട്ടീഷുകാരുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചിരുന്ന ഉത്തരവു, സൈന്യം താവളമടിച്ചിരുന്ന പാളയത്തില്‍ വെച്ചാണ് അദ്ദേഹം ഒപ്പുവച്ചതെന്നും വ്യക്തം. മാടായിപ്പാറയില്‍ പ്രസ്തുത പാളയം ഗ്രൌണ്ട് ഇന്നും നിലനില്‍ക്കുന്നുണ്ട്. മാടായി ഗ്രാമത്തെ രണ്ടായി വിഭജിക്കുന്ന സുല്‍ത്താന്‍തോടിനുമുണ്ട് പറയാനേറെ ചരിത്രം. കണ്ണൂര്‍ ബീബിയുടെ (അറയ്ക്കല്‍ രാജവംശം) ഭര്‍ത്താവായ സുല്‍ത്താന്‍ ആലിരാജയാണ് ഹൈദരാലിക്കുവേണ്ടി എ.ഡി.1766-ല്‍ ഈ കനാല്‍ വെട്ടിയുണ്ടാക്കിയത്. സുല്‍ത്താന്‍ തോടിനെ കണ്ണൂരിന്റെ സൂയസ് എന്നു വിശേഷിപ്പിക്കാവുന്നതാണ്. 

റോഡുസൌകര്യമില്ലാതിരുന്ന പഴയകാലത്ത് ശ്രീകണ്ഠാപുരം, വളപട്ടണം, തളിപ്പറമ്പ് പ്രദേശങ്ങളിലെ ജലഗതാഗതപാത, പഴയങ്ങാടിപ്പുഴ വഴി സുല്‍ത്താന്‍ തോടുമായി ബന്ധിക്കപ്പെട്ടിരുന്നു. ജൂതസംസ്കാരവുമായി മാടായിക്കു ബന്ധമുണ്ട്. ബി.സി-605 മുതല്‍ എ.ഡി-490 വരെയുള്ള കാലഘട്ടങ്ങളില്‍ ആറുപ്രാവശ്യം ജൂതസംഘങ്ങള്‍ കേരളത്തിലെത്തിയിരുന്നുവെന്നു രേഖകള്‍ സൂചന നല്‍കുന്നു. ഇങ്ങനെ വന്നവരില്‍ ഒരു സംഘത്തിന്റെ കോളനി സ്ഥാപിച്ചിരുന്നത് മറവേല്‍ (മാടായി) എന്ന സ്ഥലത്തായിരുന്നു. 16-ാം നൂറ്റാണ്ടില്‍ വന്ന പോര്‍ച്ചുഗീസ് സഞ്ചാരി ഡാര്‍ട്ടെ ബാര്‍ബോസ മാടായിയില്‍ പഴക്കമുള്ള ഒരു ജൂതകോളനി ഉണ്ടായിരുന്നതായി പരാമര്‍ശിച്ചിട്ടുണ്ട്. മാടായിക്കു സമീപത്തുള്ള അറബിക്കടലോരം ഒരു പുരാതന വ്യാപാരതുറമുഖമായി വികസിച്ചിരുന്നുവെന്ന വസ്തുത ചരിത്രരേഖകളില്‍ കാണാം. 

മാടായിയെ മറ്റൊരു തുറമുഖമായും രേഖപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് പുഴയിലൂടെ വഞ്ചികളില്‍ കൊണ്ടുവന്നിരുന്ന കുരുമുളക്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ഒരു വിദേശവ്യാപാരശൃംഖല പഴയങ്ങാടിയും പുതിയങ്ങാടി തുറമുഖവും കേന്ദ്രീകരിച്ചുണ്ടായിരുന്നു. ഇറ്റലിയിലെ വെനീസില്‍ നിന്നും ലോകപര്യടനത്തിനിറങ്ങിയ മാര്‍ക്കോപോളോയും മൊറോക്കോക്കാരന്‍ ഇബ്നു ബത്തൂത്തയും മാടായി സന്ദര്‍ശിച്ചതായി ചരിത്രരേഖകളില്‍ നിന്നു മനസ്സിലാക്കാം. പെരിപ്ളസ് ഓഫ് എറിത്രിയന്‍ സീ എന്ന ഗ്രന്ഥത്തിന്റെ അജ്ഞാതലേഖകന്‍ (എ.ഡി.80-90), മാടായിക്കര (മാടാഗ്ര) സന്ദര്‍ശിച്ചതായും, ടോളമിക്ക് മാടായിക്കരയെപ്പറ്റി അറിയാമായിരുന്നുവെന്നും ചരിത്രക്കുറിപ്പുകളില്‍ നിന്നും വ്യക്തമാകുന്നു. 

ബാര്‍ബോസ, സെവല്‍ തുടങ്ങിയ വിദേശചരിത്രകാരന്മാരും മാടായി സന്ദര്‍ശിച്ചിട്ടുണ്ട്. മാലിക് ബിന്‍ ദിനാറും കുടുംബവും അറേബ്യയില്‍ നിന്ന് മാടായിലെത്തിയതോടെ ഒരു പുത്തന്‍ സംസ്ക്കാരത്തിനും ഇസ്ളാംമത സ്വീകരണത്തിനും തുടക്കമിട്ടു. പ്രാചീനകാലത്ത് മാടായിക്കാവിന്റെ പടിഞ്ഞാറുള്ള പാറപ്പുറത്ത് അടിമവ്യാപാരം നടന്നിരുന്നു. പലകാലങ്ങളിലുണ്ടായ യുദ്ധക്കെടുതികളില്‍ തകര്‍ന്നുപോയ മാടായി ശ്രീവടുകുന്ദ ശിവക്ഷേത്രം, പരശുരാമ പ്രതിഷ്ഠ നടത്തിയതാണെന്നാണ് ഐതീഹ്യം. 

അവശിഷ്ട ശിലാശില്‍പ രൂപങ്ങള്‍ പരിശോധിച്ചതില്‍ നിന്നു ഈ ക്ഷേത്രത്തിന് ജൈനസംസ്ക്കാരവുമായി ബന്ധമുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഈ ക്ഷേത്രത്തിന് തൊട്ടടുത്ത് സമുദ്രനിരപ്പില്‍ നിന്ന് 120 അടിയോളം ഉയരത്തില്‍ കരിമ്പാറപ്പുറത്ത് ഏതു കൊടിയ വേനലിലും ശുദ്ധജലമേകുന്ന വടുകുന്ദതടാകം സ്ഥിതി ചെയ്യുന്നു. മീനമാസത്തില്‍ ഇവിടെ നടക്കുന്ന പൂരംകളി കാണാനും പൂരച്ചന്തയില്‍ പങ്കെടുക്കാനും ആയിരക്കണക്കിന് ജനങ്ങള്‍ ജാതിമതഭേദമന്യേ കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്നും ഇവിടെ എത്തിച്ചേരുന്നു. ദാരികവധത്തിലെ ഭദ്രകാളി പ്രതിഷ്ഠയുള്ള, മാടായിക്കാവ് എന്ന പേരില്‍ ഉത്തരകേരളത്തില്‍ പ്രസിദ്ധമായ മാടായി ശ്രീതിരുവര്‍ക്കാട്ടുകാവ് ഭഗവതിക്ഷേത്രം മാടായിപ്പാറയിലുണ്ട്. 

ഇസ്ളാമികചരിത്രത്തില്‍ മാടായിക്കുള്ള പ്രാധാന്യം വളരെയേറെ ശ്രദ്ധിക്കപ്പെടുന്നതാണ്. വ്യാപാരാഭിവൃദ്ധിയുടെ മുഖ്യകാരണക്കാരായി ഇവിടെ വര്‍ത്തിച്ചത് മുസ്ളീം സമുദായക്കാരാണ്. പഴയങ്ങാടിപ്പുഴയുടെ തീരത്ത് മാടായിപ്പാറയുടെ മടിത്തട്ടിലാണ് പ്രസിദ്ധമായ മാടായിപ്പള്ളി സ്ഥിതിചെയ്യുന്നത്. മാടായി പഞ്ചായത്തിന്റെ കവാടമായ പഴയങ്ങാടി പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഈ പള്ളി സ്ഥാപിച്ചത് മാലിക് ബിന്‍ ദിനാറും സംഘവുമാണ്. പഴയങ്ങാടിയില്‍ ആരംഭിച്ച ഇസ്ളാംമതസംസ്ക്കാരം ഗ്രാമത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുവാന്‍ അധികകാലം വേണ്ടിവന്നില്ല. ക്രമേണ മുട്ടവും പുതിയങ്ങാടിയും കൂടി ഇസ്ളാംമതകേന്ദ്രങ്ങളായി മാറി. കൊച്ചിയില്‍ നിന്നുവന്ന മത്സ്യബന്ധനം ഉപജീവനമാക്കിയ കൊച്ചിക്കാര്‍(വാലസമുദായം) എന്നറിയപ്പെട്ടിരുന്ന സമുദായം നാഗപ്പാട്ടും ദേവീപൂജയും കൊണ്ട് മാടായി ഗ്രാമത്തില്‍ മറ്റൊരു സംസ്കാരത്തിനു തുടക്കമിട്ടു. 

ഹിന്ദുമതത്തിലെ വ്യത്യസ്ത ജാതിക്കാരില്‍ ഓരോ വിഭാഗത്തിനും ഇവിടെ പ്രത്യേകമായിത്തന്നെ കാവുകള്‍ ഉള്ളതായി കാണാം. പൂര്‍വ്വികമായുള്ള തെയ്യം അനുഷ്ഠാനങ്ങള്‍ ഇന്നും ഈ കാവുകളെ കേന്ദ്രീകരിച്ചു കൊണ്ടാടിവരുന്നു. ക്രൈസ്തവ മിഷണറി പ്രവര്‍ത്തനവും, മതപരിവര്‍ത്തനവും മാടായിയില്‍ വളരെക്കാലം മുമ്പുതന്നെ ആരംഭിച്ചിരുന്നു. പുരാതന കാലം മുതല്‍ തന്നെ ചികിത്സാരംഗത്ത് ഇവിടെ ആയുര്‍വ്വേദം പ്രചാരത്തിലുണ്ടായിരുന്നു. പഞ്ചായത്തില്‍ അലോപ്പതി ചികിത്സ ആരംഭിച്ചത് ഡോ.അംബാട്ട് ആയിരുന്നു. വിദ്യാഭ്യാസരംഗത്ത് എഴുത്താശാന്മാരുടെ വസതികളില്‍ കുട്ടികളെത്തി പഠനം നടത്തിയിരുന്ന പ്രാചീന വിദ്യാഭ്യാസരീതി മറ്റു പ്രദേശങ്ങളിലേതുപോലെ ഇവിടെയും നിലവിലുണ്ടായിരുന്നു. 

പഴയകാലത്ത് ഇവിടെ അയിത്തം ശക്തമായിത്തന്നെ നിലനിന്നിരുന്നു. വെങ്ങര ഹരിജന്‍ വെല്‍ഫെയര്‍ സ്കൂള്‍ സ്ഥാപിക്കപ്പെട്ടതും മറ്റും ഈ അനാചാരത്തിനെതിരെയുള്ള ശ്രമത്തിന്റെ ഫലമായിരുന്നു. പുതിയങ്ങാടിച്ചാലില്‍ താഴ്ന്ന ജാതിക്കാര്‍ക്കായി പഞ്ചമന്‍ സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയമുണ്ടായിരുന്നു. സ്വാമി ആനന്ദതീര്‍ത്ഥന്‍ തുടങ്ങിയവരുടെ സാന്നിധ്യവും, ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഈ പ്രദേശത്തു ചെലുത്തിയ സ്വാധീനവും അയിത്തോച്ചാടനത്തിന് വേഗത കൂട്ടി. 1946-ലെ കര്‍ഷകസമരത്തെ ഈ പ്രദേശത്തെ കര്‍ഷകര്‍ അനുകൂലിച്ചിരുന്നു. ദേശീയപ്രസ്ഥാനത്തില്‍ അടിയുറച്ചുനിന്ന് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്താന്‍ ഈ ഗ്രാമത്തിലെ ഭൂരിപക്ഷം ജനങ്ങളും അവരുടേതായ പങ്കു വഹിച്ചിരുന്നു. വെങ്ങര, മാടായി, പുതിയങ്ങാടി എന്നീ പ്രദേശങ്ങളായിരുന്നു കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രങ്ങള്‍. 

മത്സ്യബന്ധനം, കൃഷി, ഗള്‍ഫ് എന്നിവയാണ് ഇന്ന് മാടായിയിലെ മുഖ്യ സാമ്പത്തിക സ്രോതസ്സുകള്‍.

സാംസ്കാരികചരിത്രം


നിരവധി രാജവംശങ്ങളുടെ ഭരണസിരാകേന്ദ്രമായിരുന്ന മാടായിക്കു ചിരപുരാതനമായ ചരിത്രമാണുള്ളത്. മൂഷിക രാജവംശത്തിലെ വല്ലഭന്‍ രണ്ടാമന്‍ കിള്ളാനദിക്കരയില്‍ (തളിപ്പറമ്പ്-പഴയങ്ങാടിപ്പുഴ) മാരാഹി (മാടായി) നഗരം സ്ഥാപിക്കുകയുണ്ടായി. അതുലന്റെ മൂഷികവംശം കാവ്യത്തിലും അകനാനൂറ്, പതുറ്റിപ്പത്ത് തുടങ്ങിയ സംഘകാല കൃതികളിലും മാടായിയുമായി ബന്ധപ്പെടുത്തി പരാമര്‍ശങ്ങളുണ്ട്. പഴയങ്ങാടിക്കു തൊട്ടടുത്ത മാടായല, വടക്കന്‍ കോലത്തിരി രാജവംശത്തിന്റെ മൂന്ന് പ്രധാന ആരൂഢങ്ങളില്‍ ഒന്നായിരുന്നു. രാജാവിന്റെ ആസ്ഥാനങ്ങളില്‍ കൂടുതല്‍ പ്രാചീനമായത് മാടായി ആണെന്ന് കരുതപ്പെടുന്നു. വളപട്ടണം പുഴയ്ക്കു ഏതാണ്ട് ഏഴു മൈല്‍ വടക്കുള്ള മാടായിയില്‍ വച്ചായിരുന്നു കോലത്തിരിമാരുടെ സ്ഥാനാരോഹണച്ചടങ്ങ് നിര്‍വ്വഹിച്ചിരുന്നത്. 

ജൂതസംസ്കാരവുമായി മാടായിക്കു ബന്ധമുണ്ട്. ബി.സി-605 മുതല്‍ എ.ഡി-490 വരെയുള്ള കാലഘട്ടങ്ങളില്‍ ആറുപ്രാവശ്യം ജൂതസംഘങ്ങള്‍ കേരളത്തിലെത്തിയിരുന്നുവെന്നു രേഖകള്‍ സൂചന നല്‍കുന്നു. ഇങ്ങനെ വന്നവരില്‍ ഒരു സംഘത്തിന്റെ കോളനി സ്ഥാപിച്ചിരുന്നത് മറവേല്‍ (മാടായി) എന്ന സ്ഥലത്തായിരുന്നു. 16-ാം നൂറ്റാണ്ടില്‍ വന്ന പോര്‍ച്ചുഗീസ് സഞ്ചാരി ഡാര്‍ട്ടെ ബാര്‍ബോസ മാടായിയില്‍ പഴക്കമുള്ള ഒരു ജൂതകോളനി ഉണ്ടായിരുന്നതായി പരാമര്‍ശിച്ചിട്ടുണ്ട്. ഇറ്റലിയിലെ വെനീസില്‍ നിന്നും ലോകപര്യടനത്തിനിറങ്ങിയ മാര്‍ക്കോപോളോയും മൊറോക്കോക്കാരന്‍ ഇബ്നു ബത്തൂത്തയും മാടായി സന്ദര്‍ശിച്ചതായി ചരിത്രരേഖകളില്‍ നിന്നു മനസ്സിലാക്കാം. പെരിപ്ളസ് ഓഫ് എറിത്രിയന്‍ സീ എന്ന ഗ്രന്ഥത്തിന്റെ അജ്ഞാതലേഖകന്‍ (എ.ഡി.80-90), മാടായിക്കര (മാടാഗ്ര) സന്ദര്‍ശിച്ചതായും, ടോളമിക്ക് മാടായിക്കരയെപ്പറ്റി അറിയാമായിരുന്നുവെന്നും ചരിത്രക്കുറിപ്പുകളില്‍ നിന്നും വ്യക്തമാകുന്നു. 

ബാര്‍ബോസ, സെവല്‍ തുടങ്ങിയ വിദേശചരിത്രകാരന്മാരും മാടായി സന്ദര്‍ശിച്ചിട്ടുണ്ട്. മാലിക് ബിന്‍ ദിനാറും കുടുംബവും അറേബ്യയില്‍ നിന്ന് മാടായിലെത്തിയതോടെ ഒരു പുത്തന്‍ സംസ്ക്കാരത്തിനും ഇസ്ളാംമത സ്വീകരണത്തിനും തുടക്കമിട്ടു. പലകാലങ്ങളിലുണ്ടായ യുദ്ധക്കെടുതികളില്‍ തകര്‍ന്നുപോയ മാടായി ശ്രീവടുകുന്ദ ശിവക്ഷേത്രത്തില്‍, മീനമാസത്തില്‍ നടക്കുന്ന പൂരംകളി കാണാനും പൂരച്ചന്തയില്‍ പങ്കെടുക്കാനും ആയിരക്കണക്കിന് ജനങ്ങള്‍ ജാതിമതഭേദമന്യേ കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്നും ഇവിടെ എത്തിച്ചേരുന്നു. 

ദാരികവധത്തിലെ ഭദ്രകാളി പ്രതിഷ്ഠയുള്ള, മാടായിക്കാവ് എന്ന പേരില്‍ ഉത്തരകേരളത്തില്‍ പ്രസിദ്ധമായ മാടായി ശ്രീതിരുവര്‍ക്കാട്ടുകാവ് ഭഗവതിക്ഷേത്രം മാടായിപ്പാറയിലുണ്ട്. ഇസ്ളാമികചരിത്രത്തില്‍ മാടായിക്കുള്ള പ്രാധാന്യം വളരെയേറെ ശ്രദ്ധിക്കപ്പെടുന്നതാണ്. വ്യാപാരാഭിവൃദ്ധിയുടെ മുഖ്യകാരണക്കാരായി ഇവിടെ വര്‍ത്തിച്ചത് മുസ്ളീം സമുദായക്കാരാണ്. പഴയങ്ങാടിപ്പുഴയുടെ തീരത്ത് മാടായിപ്പാറയുടെ മടിത്തട്ടിലാണ് പ്രസിദ്ധമായ മാടായിപ്പള്ളി സ്ഥിതിചെയ്യുന്നത്. 

മാടായി പഞ്ചായത്തിന്റെ കവാടമായ പഴയങ്ങാടി പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഈ പള്ളി സ്ഥാപിച്ചത് മാലിക് ബിന്‍ ദിനാറും സംഘവുമാണ്. പഴയങ്ങാടിയില്‍ ആരംഭിച്ച ഇസ്ളാംമതസംസ്ക്കാരം ഗ്രാമത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുവാന്‍ അധികകാലം വേണ്ടിവന്നില്ല. ക്രമേണ മുട്ടവും പുതിയങ്ങാടിയും കൂടി ഇസ്ളാംമതകേന്ദ്രങ്ങളായി മാറി. കൊച്ചിയില്‍ നിന്നുവന്ന മത്സ്യബന്ധനം ഉപജീവനമാക്കിയ കൊച്ചിക്കാര്‍(വാലസമുദായം) എന്നറിയപ്പെട്ടിരുന്ന സമുദായം നാഗപ്പാട്ടും ദേവീപൂജയും കൊണ്ട് മാടായി ഗ്രാമത്തില്‍ മറ്റൊരു സംസ്കാരത്തിനു തുടക്കമിട്ടു. ഹിന്ദുമതത്തിലെ വ്യത്യസ്ത ജാതിക്കാരില്‍ ഓരോ വിഭാഗത്തിനും ഇവിടെ പ്രത്യേകമായിത്തന്നെ കാവുകള്‍ ഉള്ളതായി കാണാം. 

പൂര്‍വ്വികമായുള്ള തെയ്യം അനുഷ്ഠാനങ്ങള്‍ ഇന്നും ഈ കാവുകളെ കേന്ദ്രീകരിച്ചു കൊണ്ടാടിവരുന്നു. ക്രൈസ്തവ മിഷണറി പ്രവര്‍ത്തനവും, മതപരിവര്‍ത്തനവും മാടായിയില്‍ വളരെക്കാലം മുമ്പുതന്നെ ആരംഭിച്ചിരുന്നു. ബാസല്‍ മിഷന്‍ ആണ് ആദ്യമായി രംഗത്തുവന്നത്. പിന്നീട് മറ്റു ക്രിസ്ത്യന്‍വിഭാഗങ്ങളും പ്രവര്‍ത്തനമാരംഭിച്ചു. ആരാധനാകാര്യത്തിലും മതസാംസ്ക്കാരിക രംഗത്തും സഹകരണം ഉറപ്പുവരുത്തി സാമൂഹ്യബന്ധം ശക്തമാക്കുന്നതിനു പുതിയ മതങ്ങളുടെ സ്വീകരണവും പ്രചരണവും ഒരിക്കലും തടസ്സം സൃഷ്ടിച്ചിരുന്നില്ലായെന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം. 

മാടായിക്കാവിലെ ഉത്സവകാലത്ത് മാടായിപ്പള്ളിയുടെ ഉടമത്തറവാട്ടുകാര്‍ നൂറ്റാണ്ടുകളായി വെള്ളിക്കാശ് കാണിക്കയായി സമര്‍പ്പിച്ചിരുന്നു. മാടായിപ്പള്ളിക്ക് സ്ഥലം കൊടുത്തതിന്റെ സ്മരണ നിലനിര്‍ത്താനായിരുന്നു ഈ നടപടി. ഇവിടുത്തെ ജനങ്ങള്‍ ഭൂരിഭാഗം മുസ്ളീം മതവിശ്വാസികളാണ്. അതിപുരാതനകാലത്തുതന്നെ സ്ഥാപിക്കപ്പെട്ട മാടായിപ്പള്ളിയാണ് പഞ്ചായത്തിലെ ആദ്യ മുസ്ളിം പള്ളി. ഈ പള്ളി ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട മൂന്നാമത്തെ പള്ളിയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഹമ്മദീയര്‍ ഉള്ളത് പഴയങ്ങാടിയിലാണ്. പഴയങ്ങാടിയില്‍ സ്ഥാപിക്കപ്പെട്ട അഹമ്മദീയപള്ളി പ്രസ്തുത വിഭാഗത്തിന്റെ ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ പള്ളിയാണ്. 

ബാസല്‍ മിഷന്റെ ആഗമനത്തോടുകൂടിയാണ് പഞ്ചായത്തില്‍ ക്രിസ്ത്യാനികളെത്തിയത്. 1927-ല്‍ ഇവര്‍ മാടായില്‍ ആദ്യത്തെ സി.എസ്.ഐ.പള്ളി നിര്‍മ്മിച്ചു. 1939-ല്‍ റോമന്‍ കത്തോലിക്കാ വിഭാഗം മാടായിയില്‍ത്തന്നെ ആദ്യകത്തോലിക്കാപള്ളി നിര്‍മ്മിച്ചു. ആരാധനാലയങ്ങളിലെ ആരാധനാക്രമങ്ങളിലും അനുഷ്ഠാന കര്‍മ്മങ്ങളിലും ഇവിടുത്തെ മൂന്നു മതവിഭാഗങ്ങളിലെ ജനങ്ങളും പരസ്പരസൌഹാര്‍ദ്ദം പുലര്‍ത്തിവരുന്നുണ്ട്. മാടായി പഞ്ചായത്തിലെ ക്ഷേത്രങ്ങളിലും തെയ്യം തറവാടുകളിലും കെട്ടിയാടപ്പെടുന്ന, സൌന്ദര്യവും ഭക്തിയും കൂടുതലുള്ള, കോലസ്വരൂപത്തില്‍ പെടുന്ന തെയ്യങ്ങള്‍ നിരവധിയാണ്. 

പൂരക്കളിയിലും മറത്തുകളിയിലും ജില്ലയില്‍ത്തന്നെ അറിയപ്പെടുന്ന കലാകാരനാണ് കെ.കെ.പണിക്കര്‍. കേരളത്തില്‍ ആദ്യമായി പൂരക്കളിയെ അധികരിച്ച് ഒരു ഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്. ആകെ 23 വായനശാലകളാണ് ഇവിടെയുള്ളത്. ഇതില്‍ 17 വായനശാലകളില്‍ ഗ്രന്ഥാലയങ്ങള്‍ കൂടി പ്രവര്‍ത്തിക്കുന്നു. ദേശീയ അവാര്‍ഡ് നേടിയ പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങരയും, സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാപ്രതിഭാപട്ടം ചൂടിയ പ്രശസ്ത ചലച്ചിത്രതാരം കെ.വിനീത്കുമാറും മാടായി പഞ്ചായത്തിന്റെ സംഭാവനകളാണ്.

Iklan Tengah Artikel 1

Iklan Tengah Artikel 2

Iklan Bawah Artikel