PAYANGADI WEATHER

മാട്ടൂൽ ഗ്രാമപഞ്ചായത്ത്.

കണ്ണൂർ ജില്ലയിലെ‍, കണ്ണൂർ താലൂക്കിലെ‍, കല്ല്യാശ്ശേരി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മാട്ടൂൽ ഗ്രാമപഞ്ചായത്ത്. മാട്ടൂൽ വില്ലേജുപരിധിയിലുൾപ്പെടുന്ന മാട്ടൂൽ ഗ്രാമപഞ്ചായത്തിനു 12.82 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി പഞ്ചായത്തുകൾ, വടക്ക് ചെറുകുന്ന്, മാടായി പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ, തെക്ക് അറബിക്കടൽ, കല്ല്യാശ്ശേരി പഞ്ചായത്ത് എന്നിവയാണ്. ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം.

1964-ലെ വില്ലേജ് പുന:സംഘടനയെ തുടർന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉൾക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്.

വാർഡുകൾ

1. മാട്ടൂൽ നോർത്ത്
2. കാവിലെ പറമ്പ
3. സിദ്ധിക്കബാദ്
4. തെക്കുംബാട്
5. മാട്ടൂൽ സെൻട്രൽ
6. മടക്കര ഈസ്റ്റ്‌
7. മടക്കര വെസ്റ്റ്
8. മാട്ടൂൽപള്ളിപ്ര ദേശം
9. മാട്ടൂൽ സൌത്ത്
10 .മാട്ടൂൽ സൌത്ത് മുനംബ്
11. മാട്ടൂൽ സൌത്ത് ചാൽ
12. മാട്ടൂൽ തങ്ങളെ പള്ളിചാൽ
13. മാട്ടൂൽ കോൽക്കാരൻ ചാൽ
14. മാട്ടൂൽ സെൻട്രൽ ചാൽ
15. മാട്ടൂൽ അരീയിൽ ചാൽ
16. മാട്ടൂൽ ബാവു വളപ്പിൽ ചാൽ
17. മാട്ടൂൽ കക്കാടൻ ചാൽ

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി മാട്ടൂൽ ഒരു ഉപദ്വീപാണ്. അറബിക്കടലിൽ ലയിക്കുന്നതിനു മുൻപായി വളപട്ടണം പുഴയും കുപ്പം പുഴയും ചേർന്ന് ഒരു അഴിമുഖം രൂപപ്പെടുന്നുണ്ട്. ഇതിന്റെ വടക്ക് ഭാഗത്തായാണ് മാട്ടൂലിന്റെ സ്ഥാനം. ഈ സവിശേഷ ഭൂപ്രകൃതി മാട്ടൂലിനെ മറ്റു പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി നിർത്തുന്നു. ഏഴുകിലോമീറ്ററോളം നീളവും ഒന്നര കിലോമീറ്റരോളം വീതിയിൽ കിഴക്കു കുപ്പം-പഴയങ്ങാടി-വളർപട്ടണം പുഴയും പടിഞ്ഞാറ് അറബിക്കടലും വടക്കു മാ‍ടായി പഞ്ചായത്തും തെക്കു അഴീക്കൽ പുലിമുട്ടും ആണ് മാട്ടുലിന്റെ ഭൂമിശാസ്ത്ര അതിരുകൾ. മാട്ടുലിന്റെ തെക്കു കിഴക്കു ഭാഗം കുപ്പം-വളർപട്ടണം പുഴയിൽ ദ്വീപായി കാണുന്ന തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും മാട്ടുൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്.

ചരിത്രം

ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം.

Iklan Tengah Artikel 1

Iklan Tengah Artikel 2

Iklan Bawah Artikel