കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ പയ്യന്നൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. കുഞ്ഞിമംഗലം വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിനു 15.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
അതിരുകൾ
പഞ്ചായത്തിന്റെ അതിർത്തികൾ കിഴക്ക് ചെറുതാഴം പഞ്ചായത്തും വടക്ക് പെരുമ്പപ്പുഴയും തെക്ക് രാമന്തളി പഞ്ചായത്തും പടിഞ്ഞാറ് പയ്യന്നൂർ മുൻസിപ്പാലിറ്റിയുമാണ്.
പഴയ ചിറയ്ക്കൽ താലൂക്കിലുണ്ടായിരുന്ന 76 അംശങ്ങളിലൊന്നായിരുന്നു കുഞ്ഞിമംഗലം. പഴയ മലബാർ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പഞ്ചായത്തുകളിലൊന്നാണ് ചെറുതാഴം - കുഞ്ഞിമംഗലം പഞ്ചായത്ത്. 1962-ൽ ഈ പഞ്ചായത്ത് വിഭജിക്കപ്പെട്ടപ്പോൾ കുഞ്ഞിമംഗലം പ്രദേശത്തെ ഏഴു വാർഡുകളെ ഉൾപ്പെടുത്തിക്കൊണ്ട് കുഞ്ഞിമംഗലം പഞ്ചായത്ത് നിലവിൽ വന്നു.പഞ്ചായത്ത് ഓഫീസ് ആണ്ടാം കൊവ്വലിൽ സ്ഥിതി ചെയ്യുന്നു.
വാർഡുകൾ
- എടാട്ട്
- ചെറാട്ട്
- കുന്നിന്കിഴക്ക്
- പറമ്പത്ത്
- കിഴക്കാനി
- മല്ലിയോട്ട്
- പാണച്ചിറ
- അങ്ങാടി
- തലായി
- തെക്കുംമ്പാട്
- പുതിയപുഴക്കര
- കുതിരുമ്മൽ
- കണ്ടംകുളങ്ങര
- വടക്കുംമ്പാട്
- കൊവ്വപ്പുറം