PAYANGADI WEATHER

പ്രാദേശിക ചോദ്യാവലികൾ

❓ ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത നേടിയ ഗ്രാമ പഞ്ചായത്ത് ഏത്?
 Ans: ഏഴോം ഗ്രാമ പഞ്ചായത്ത്

❓ സുൽത്താൻ തോട് നിർമിച്ചതാര്? എന്തിന്?
Ans: കണ്ണൂരിലെ ചരക്ക് എളുപ്പത്തിൽ കൊണ്ടുപോകുന്നതിനായി ടിപ്പു സുൽത്താൻ പഴയങ്ങാടി നദിക്കും മൂലക്കീൽ നദിക്കും ഇടയിൽ ‘സുൽത്താൻ തോട്’ (സുൽത്താൻ കനാൽ) എന്ന പേരിൽ ഒരു കനാൽ നിർമ്മിച്ചു.

❓ പുരാതന മുഷിക രാജ്യത്തിന്റെ മുൻ തലസ്ഥാനം ഏതാണ്?
Ans: ഏഴിമല

❓ പഴയങ്ങാടി ബീവി റോഡിന് ആ പേര് വരാൻ കാരണം വടക്കേ മലബാറിലെ ആദ്യത്തെ മുസ്ലിം ഡോക്ടറുടെ സ്വദേശം ആയതിനാലാണ്. ആരാണ് ആ ഡോക്ടർ?
Ans: മുബാറക്ക ബീവി

❓ മാടായി പള്ളി നിർമിച്ചത് ആര്?
Ans: അറേബ്യയിലെ മാലിക് എൽബിഎൻ ദിനാർ എ.ഡി. 1124-ൽ പണികഴിപ്പിച്ചതായി കരുതപ്പെടുന്നു.

❓ കണ്ടൽകാടുകൾ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങി സംഭാവനകൾക്ക് യുനസ്കോയുടെ പരാമർശം നേടിയ കേരളത്തിലെ ഏക വ്യക്തി?
Ans: കല്ലേൽ പൊക്കുടൻ/ കണ്ടൽ പൊക്കുടൻ

❓ ഏറെ പ്രശസ്തമായ നെൽവിത്താണ് ഏഴോം 1, 2. ഇത് വികസിപ്പിച്ചെടുത്തത് ആരാണ്?
Ans: ഡോ.ടി.വനജ

❓ ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം ?
Ans: ഏഴിമല നാവിക അക്കാദമി

❓ കവിയൂർ ശിവപ്രസാധിന്റെ 'സ്ഥലം' എന്ന സിനിമ പഴയങ്ങാടി ഏഴോം മൂല സ്വദേശിയായ ഒരാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ്. ആരണയാൾ?
Ans: കല്ലേൽ പൊക്കുടൻ/ കണ്ടൽ പൊക്കുടൻ


©