PAYANGADI WEATHER

കടന്നപ്പള്ളി- പാണപ്പുഴ ഗ്രാമപഞ്ചായത്ത്


കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ പയ്യന്നൂർ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് .കടന്നപ്പള്ളി, പാണപ്പുഴ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്തിനു 53.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 

വാർഡുകൾ

  1. ചന്തപ്പുര
  2. കണ്ടോംതാർ
  3. പാണപുഴ
  4. മൂടെങ്ങ
  5. പറവൂർ
  6. ആലക്കാട്
  7. എര്യം
  8. കണരാംവയൽ
  9. ചെരുവിച്ചേരി
  10. കിഴക്കേക്കര
  11. തെക്കേക്കര
  12. മെഡിക്കൽ കോളേജ്
  13. വിളയാംകൊട്
  14. ചിട്ടന്നുർ
  15. പടിഞ്ഞാറെകര

അതിരുകൾ 

വടക്കുഭാഗത്ത് എരമം-കുറ്റൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചപ്പാരപ്പടവ്, പരിയാരം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചെറുതാഴം പഞ്ചായത്തും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് ചെറുതാഴം പഞ്ചായത്തുമാണ്.

ചന്തപ്പുരയാണ് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ തലസ്ഥാനം. ഇവിടെയാണ് പഞ്ചായത്ത് കാര്യാലയം, കടന്നപ്പള്ളി വില്ലേജ് കാര്യാലയം എന്നിവ പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ ഒരേയൊരു ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ ചന്തപ്പുരയിൽ നിന്ന് 900 മീറ്റർ അകലെ പരിയാരം റോഡിൽ സ്ഥിതി ചെയ്യുന്നു.

Iklan Tengah Artikel 1

Iklan Tengah Artikel 2

Iklan Bawah Artikel