കടന്നപ്പള്ളി
പേരിന്റെ ഉത്ഭവം
കനകം വിളയുന്ന നാട് എന്ന അർത്ഥത്തിൽ കനകപ്പള്ളി എന്ന് ഈ ഗ്രാമം പണ്ട് അറിയപ്പെട്ടിരുന്നു.ഗ്രാമം എന്നർത്ഥം വരുന്ന ഹള്ളി എന്ന പദമാണ് ഉച്ചാരണഭേദം വന്ന് പള്ളി ആയി മാറിയത് എന്നും കരുതപ്പെടുന്നു.കനകപ്പള്ളി പിന്നീട് കടന്നപ്പള്ളിയായി.കൃഷി നടക്കുന്ന വിശാലമായ വയലുകൾ ഇന്നും ഗ്രാമത്തിന്റെ സവിശേഷതയാണ്.
ഭൂമിശാസ്ത്രം
പരന്നുകിടക്കുന്ന നെൽപ്പാടങ്ങളും അവയ്ക്ക് അരികിലൂടെ ഒഴുകുന്ന തോടും കടന്നപ്പള്ളിയുടെ പ്രത്യേകതയാണ്.കുന്നിൻപുറങ്ങളും അവയിൽ ഉത്ഭവിക്കുന്ന കൊച്ച് ഉറവകളും ജൈവവൈവിധ്യവും ഈ ഗ്രാമത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സമ്പത്താണ്.വണ്ണാത്തിപ്പുഴ ഗ്രാമത്തിന് അടുത്തായി സ്ഥിതി ചെയ്യുന്നു.